Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 1207 Polling Stations

Pathanamthitta

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു; ജി​ല്ല​യി​ല്‍ 1207 പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ള്‍

പ​ത്ത​നം​തി​ട്ട: ഒ​മ്പ​തി​നു ന​ട​ക്കു​ന്ന കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

9,74,802 വോ​ട്ട​ര്‍​മാ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 5,08,251 സ്ത്രീ​ക​ളും 4,66,546 പു​രു​ഷ​ന്‍​മാ​രും അ​ഞ്ച് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റും. 1207 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 25 എ​ണ്ണം പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. 25 സ്ത്രീ ​സൗ​ഹൃ​ദ ബൂ​ത്തു​ക​ളു​മു​ണ്ട്.

121 സെ​ക്ട​റ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജോ​ലി​ക്കു​ണ്ട്. എ​ഫ്എ​സ്ടി ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ സ്‌​ക്വാ​ഡു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്നാം​ഘ​ട്ട പ​രി​ശീ​ല​നം ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി മോ​ക്ഡ്രി​ല്ലു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഹോം ​വോ​ട്ടിം​ഗ് ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​യി. 85 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യി 96.87 ശ​ത​മാ​നം ആ​ളു​ക​ള്‍ ഹോം ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. അ​വ​ശ്യ സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് സെ​ന്‍റ​ര്‍ ഒ​രു​ക്കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ്, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​എ​സ്. ന​സി​യ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

അ​ഞ്ച് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍

നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ച് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. കു​റ്റ​പ്പു​ഴ മാ​ര്‍​ത്തോ​മ്മ റ​സി​ഡ​ന്‍​ഷ​ല്‍ സ്‌​കൂ​ള്‍ (തി​രു​വ​ല്ല), മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇ​എ​ച്ച്എ​സ്എ​സ് (ആ​റ​ന്മു​ള), അ​ടൂ​ര്‍ സ​ര്‍​ക്കാ​ര്‍ ബി​എ​ഡ് സെ​ന്‍റ​ര്‍ (അ​ടൂ​ര്‍), റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് (റാ​ന്നി), മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ര്‍ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി (കോ​ന്നി) എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ, സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ.

നാ​ളെ രാ​വി​ലെ എ​ട്ടി​ന് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള​ട​ക്കം സ്വീ​ക​രി​ക്കും. പി​ന്നീ​ട് ഇ​വ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ന്നു രാ​ത്രി ത​ന്നെ മാ​റ്റു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ മൂ​ന്ന് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. തി​രു​വ​ല്ല, റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ കേ​ന്ദ്രം കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജും ആ​റ​ന്മു​ള, അ​ടൂ​ര്‍ എ​ന്നി​വ​യു​ടെ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലു​മാ​ണ്. മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ര്‍ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യാ​ണ് കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം.

മൊ​ബൈ​ല്‍ ഫോ​ണ്‍ പു​റ​ത്ത് സൂ​ക്ഷി​ക്ക​ണം; വി​വി​പാ​റ്റു​ക​ളും എ​ണ്ണും

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ളും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ ക​ണ​ക്കു​ക​ളും ത​മ്മി​ല്‍ വൈ​രു​ധ്യ​മു​ണ്ടെ​ങ്കി​ല്‍ വി​വി​പാ​റ്റു​ക​ള്‍ എ​ണ്ണു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ട​ത്തി​വി​ടി​ല്ല. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നു പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍​ക്ക് പു​റ​ത്ത് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും.

സ്റ്റാ​ഫ് വി​ന്യാ​സം, ഇ​വി​എം ആ​ന്‍​ഡ് വി​വി​പാ​റ്റ് ത​യാ​റെ​ടു​പ്പ്, സു​ര​ക്ഷാ ക്ര​മീ​ക​ര​ണം, ഗ​താ​ഗ​ത​സൗ​ക​ര്യം, ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​എ​ന്നി​വ പോ​ളിം​ഗ് ദി​ന​ത്തി​ലേ​ക്ക് സ​ജ്ജ​മാ​ക്കി​യ​താ​യും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ലം​ഘ​നം സി​വി​ജി​ല്‍ ആ​പ്പി​ലൂ​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്യാം.

വോ​ട്ട​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ്ലി​പ്പ് വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. വി​വ​ര​ങ്ങ​ള്‍ വാ​യി​ക്കാ​നും എ​ളു​പ്പ​ത്തി​ല്‍ മ​ന​സി​ലാ​ക്കാ​നും വോ​ട്ട​ര്‍​മാ​രു​ടെ പാ​ര്‍​ട്ട് ന​മ്പ​ർ, സീ​രി​യ​ല്‍ ന​മ്പ​ര്‍ വ​ലി​യ അ​ക്ഷ​ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ ബൂ​ത്തു​ക​ളി​ലും 100 ശ​ത​മാ​നം വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ബൂ​ത്തി​നു പു​റ​ത്തും അ​ക​ത്തും ഓ​രോ കാ​മ​റ​ക​ള്‍ ഘ​ടി​പ്പി​ക്കും. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഓ​രോ ര​ണ്ട് മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് പോ​ളിം​ഗ് വി​വ​ര​ങ്ങ​ള്‍ പ്രൊ ​ആ​പ്പി​ലൂ​ടെ അ​പ്‌​ഡേ​റ്റ് ചെ​യ്യും. സ​ക്ഷം ആ​പ്പി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ള​ണ്ടി​യ​ർ, വീ​ല്‍​ചെ​യ​ര്‍ സം​വി​ധാ​നം എ​ന്നി​വ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് 3000 അം​ഗ സേ​ന

പോ​ളിം​ഗ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് സ്‌​പെ​ഷ​ല്‍ പോ​ലീ​സു​ള്‍​പ്പെ​ടെ 3000 പേ​രെ ജി​ല്ല​യി​ല്‍ നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് അ​റി​യി​ച്ചു. പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കു പു​റ​മേ ഇ​ത​ര സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ​യും കേ​ന്ദ്ര​സേ​ന​യു​ടെ​യും സ​ഹാ​യ​മു​ണ്ടാ​കും. ഇ​തു​കൂ​ടാ​തെ​യാ​ണ് സ്‌​പെ​ഷ​ല്‍ പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി സേ​നാം​ഗ​ങ്ങ​ളെ നി​യോ​ഗി​ക്കും.

സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​യി​ല്‍ ഉ​ണ്ടാ​കും. പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലും സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കും.

പ​ര​സ്യപ്ര​ചാ​ര​ണം ആ​റു​വ​രെ

തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യപ്ര​ചാ​ര​ണം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും. നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ലാ​ശ​ക്കൊ​ട്ടി​നാ​യി പ്ര​ധാ​ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​തത് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ​മാ​രു​ടെ​യും ഡി​വൈ​എ​സ്പി​മാ​രു​ടെ​യും ചു​മ​ത​ല​യി​ല്‍ സ്ഥലം ക്ര​മീ​ക​രി​ക്കും.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മാ​ര്‍​ഗത​ട​സം സൃ​ഷ്ടി​ച്ച് സ​മാ​പ​ന പ​രി​പാ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ര​സ്യപ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലു​ണ്ടാ​കു​ന്ന ത​ര്‍​ക്ക​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ശ​ബ്ദ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​യു​ള്ള അ​നൗ​ണ്‍​സ്‌​മെ​ന്‍റും പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ള്‍ ഉ​ച്ച​ത്തി​ല്‍ കേ​ള്‍​പ്പി​ച്ചു മ​ത്സ​രി​ക്കു​ന്ന പ്ര​വ​ണ​ത​യും ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലും മാ​തൃ​കാ പെ​രു​മാ​റ്റച്ച​ട്ട​വും ഹ​രി​ത​ച്ച​ട്ട​വും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം.

പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ച എ​ല്ലാ​വി​ധ നി​യ​മന​ട​പ​ടി​യും സ്വീ​ക​രി​ക്കും. സ​മാ​ധാ​ന​പൂ​ര്‍​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ പോ​ലീ​സ് മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up